/sathyam/media/media_files/2026/01/14/d-2026-01-14-04-36-13.jpg)
ബെര്‍ളിന്‍ : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത ട്രാന്‍സിസ്റ്റ് യാത്ര പ്രഖ്യാപിച്ച് ജര്‍മ്മനി.ജര്‍മ്മന്‍ വിമാനത്താവളങ്ങളിലൂടെ മറ്റൊരു രാജ്യത്തേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നതാണ് പ്രഖ്യാപനം ഉറപ്പാക്കുന്നത്.ഇത് യാത്രകള്‍ സുഗമവും വേഗത്തിലുള്ളതും പേപ്പര്‍വര്‍ക്കുകള്‍ കുറവാക്കുന്നതുമാകും.
ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിടെ ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. മെര്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനവും ചാന്‍സലര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനവുമാണിത്.ജര്‍മ്മന്‍ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചാന്‍സലര്‍ മെര്‍സിന് നന്ദി അറിയിച്ചു.
ഇന്ത്യന്‍ പൗരന്മാരുടെ അന്താരാഷ്ട്ര യാത്രയെ ലളിതമാക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുമാണ് ജര്‍മ്മനിയുടെ ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
യാത്ര സുഗമമാക്കുക മാത്രമല്ല, ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു.വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, കലാകാരന്മാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ വര്‍ദ്ധിച്ചുവരുന്ന കൈമാറ്റത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥ, നവീകരണം, സാംസ്‌കാരിക ജീവിതം എന്നിവയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വിലപ്പെട്ട സംഭാവന’ ജര്‍മ്മനി അംഗീകരിച്ചു. പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസം, ഗവേഷണം, തൊഴില്‍ പരിശീലനം, സംസ്‌കാരം, യൂത്ത് എക്സചേഞ്ച് എന്നിവയില്‍ സഹകരണം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവന ഊന്നിപ്പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും ബിരുദധാരികളുടെയും ജര്‍മ്മന്‍ തൊഴില്‍ വിപണിയിലേയ്ക്ക് സ്വാഗതം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്തോ-ജര്‍മ്മന്‍ സമഗ്രമായ റോഡ്മാപ്പ് സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കാന്‍ ജര്‍മ്മന്‍ സര്‍വകലാശാലകളെ പ്രധാനമന്ത്രി മോഡി ക്ഷണിച്ചു.
ഇന്ത്യക്കാര്‍ക്ക് വിസരഹിത ട്രാന്‍സിറ്റ് എന്നത് എന്താണ് അര്‍ഥമാക്കുന്നത്?
ജര്‍മ്മനി എടുത്ത പുതിയ തീരുമാനത്തോടെ, ബെര്‍ലിന്‍ ഉള്‍പ്പെടെയുള്ള ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇടവേളയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
മുമ്പ്, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ പോലുള്ള അന്താരാഷ്ട്ര ട്രാന്‍സിറ്റ് ഏരിയകളില്‍ മാത്രം താമസിച്ചാലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ ട്രാന്‍സിറ്റ് വിസ നിര്‍ബന്ധമായിരുന്നു. ജര്‍മ്മനിയിലേക്കോ ഷെന്‍ഗന്‍ മേഖലയില്‍ക്കോ പ്രവേശിക്കാതിരുന്നാലും ഈ വിസ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ജര്‍മ്മന്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് ഇനി കൂടുതല്‍ ലളിതമാകും.
എങ്കിലും, അന്താരാഷ്ട്ര ഇടവേളകളില്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെങ്കിലും, ജര്‍മ്മനിയിലേക്കോ മറ്റ് ഷെന്‍ഗന്‍ രാജ്യങ്ങളിലേക്കോ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായ ടൂറിസ്റ്റ്, ബിസിനസ് അല്ലെങ്കില്‍ സ്റ്റുഡന്റ് വിസകള്‍ അപേക്ഷിക്കേണ്ടതുണ്ടാകും.
അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കും ഗുണപ്രദം
ഒരേ ടിക്കറ്റില്‍, ട്രാന്‍സിസ്റ്റ് വിസ പ്രശ്‌നമില്ലാതെ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ റസിഡന്‍സിന് ഇത് വഴി സാധിക്കും. 3-5 മണിക്കൂര്‍ വരെ യാത്ര സമയം കുറയും. മിഡില്‍ ഈസ്റ്റിലെ തിരക്കൊഴിവാക്കാനും ,ചില സാഹചര്യങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയാനും പുതിയ ക്രമീകരണം വഴി ഇടയാക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us