ജര്‍മ്മനിയിലെ ഇന്ത്യന്‍ വോളിബോള്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാത്യു പാറ്റാനി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് നവംബര്‍ 29 മുതല്‍ കൊളോണില്‍

New Update
mathew pattany memorial volleyball tournament

കൊളോൺ: ജർമ്മനിയിലെ ഇന്ത്യൻ വോളിബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 മുതൽ മാത്യു പാറ്റാനി മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Advertisment

ഇന്ത്യൻ വോളിബോൾ അസോസിയേഷൻ സ്ഥാപക പ്രസിഡന്റും 25 വർഷം തുടർച്ചയായി ക്ലബ് നയിച്ച മികച്ച സംഘാടകനും വോളിബോൾ താരവുമായിരുന്ന പരേതനായ മാത്യു പാറ്റാനിയുടെ ഓർമ്മയക്കായ് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ജർമ്മനിയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട് നിന്നും 49 വർഷം മുമ്പ് ജർമ്മനിയിൽ എത്തിയ  മാത്യു ആദ്യകാല മലയാളികളിൽ ഒരാളായിരുന്നു.

Advertisment