ധാതുലവണങ്ങള്‍ യുഎസിനു കൊടുക്കാം, പക്ഷേ കൂടെ നില്‍ക്കണം: സെലന്‍സ്കി

New Update
Bchbbjifb

കീവ്: യുക്രെയിനിലെ അപൂര്‍വ ധാതുവിഭവങ്ങളുടെ അവകാശം അമേരിക്കയ്ക്കു കൈമാറാന്‍ തയാറെന്ന് പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് എക്സിലൂടെയുള്ള പ്രഖ്യാപനം.

Advertisment

ധാതുക്കള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പിടുന്നത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായി കാണുന്നു. പക്ഷേ, ഇതല്ല ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. സുരക്ഷാ ഉറപ്പുകളില്ലാത്ത വെടിനിര്‍ത്തല്‍ യുക്രെയ്ന് അപകടകരമാണ്. ഞങ്ങള്‍ മൂന്ന് വര്‍ഷമായി പോരാടുകയാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണോയെന്ന് യുക്രെയ്ന്‍ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും സെലന്‍സ്കി.

യുക്രെയ്ന്‍ സമാധാനം ആഗ്രഹിക്കുന്നു. പക്ഷെ, അത് നീതിയും ശാശ്വതവുമായ സമാധാനമായിരിക്കണം. നമ്മുടെ സുരക്ഷ ഉറപ്പാണെന്നും നമ്മുടെ സൈന്യം ശക്തമാണെന്നും നമ്മുടെ പങ്കാളികള്‍ ഒപ്പമുണ്ടെന്നും അറിയുമ്പോള്‍ മാത്രമേ സമാധാനം ഉണ്ടാകൂ. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അമേരിക്കയില്‍ വന്നതും പ്രസിഡന്‍റ് ട്രംപിനെ കണ്ടതും. റഷ്യ മടങ്ങിവരില്ലെന്ന് ഉറപ്പ് കിട്ടാതെ യുദ്ധം നിര്‍ത്താന്‍ കഴിയില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി.

Advertisment