Advertisment

വേനലവധിക്കാലത്ത് ഷെങ്കന്‍ വിസ കിട്ടാന്‍ എളുപ്പമുള്ള രാജ്യങ്ങള്‍ ഏതൊക്കെ?

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcxsw34567
റോം: ഈ വേനലവധിക്കാലത്ത് യൂറോപ്യന്‍ ട്രിപ്പ് പ്ളാന്‍ ചെയ്യുന്നവര്‍ക്ക് ഷെങ്കന്‍ വിസ എളുപ്പത്തില്‍ കിട്ടാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഷെങ്കന്‍ വിസയെടുത്താല്‍, വിസ അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഷെങ്കന്‍ മേഖലിയുള്ള ഏത് യൂറോപ്യന്‍ രാജ്യത്തേക്കും ഇതേ വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
Advertisment

നിലവില്‍ ഐസ് ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ലാത്വിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്ന് ഷെങ്കന്‍ വിസ എഠുക്കാനാണ് എളുപ്പം. വിസ അപേക്ഷകള്‍ നിരസിക്കുന്നതിന്റെ തോത് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

അതേസമയം, കുടിയേറ്റക്കാരും മറ്റും ഏറെ ആശ്രയിക്കുന്ന മാള്‍ട്ടയില്‍ വിസ അപേക്ഷിക്കുന്ന നിരക്ക് മറ്റു ഷെങ്കന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. ബെല്‍ജിയത്തിലും എസ്റേറാണിയയിലും ഇതുതന്നെയാണ് അവസ്ഥ.

ഏതു രാജ്യം വഴി അപേക്ഷിക്കാനായാലും, അവസാന മിനിറ്റ് വിസയെടുത്ത് യാത്ര ചെയ്യാമെന്ന ചിന്ത വേണ്ട. ഏതാനും ആഴ്ചകള്‍ക്കു മുന്‍പേ വിസ അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതുണ്ട്.

വിസ കിട്ടാന്‍ എളുപ്പമുള്ള ഷെങ്കന്‍ രാജ്യങ്ങളുടെ പട്ടിക ഇങ്ങനെ:

1. ഐസ് ലാന്‍ഡ്

2. സ്വിറ്റ്സര്‍ലന്‍ഡ്

3. ലാത്വിയ

4. ഇറ്റലി

5. ലക്സംബര്‍ഗ്

6. ലിത്വാനിയ

7. സ്ളോവാക്യ

8. ജര്‍മനി

9. ഓസ്ട്രിയ

10. ഗ്രീസ് 

Advertisment