സെലന്‍സ്കിയും ജെ.ഡി. വാന്‍സും ചര്‍ച്ച നടത്തി

New Update
Gvbbc

ന്യൂയോര്‍ക്ക്: റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക കൂടിക്കാഴ്ച. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും അമെരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും തമ്മിലാണ് റോമിലെ അമെരിക്കന്‍ സ്ഥാനപതിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. അമെരിക്കന്‍ സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Advertisment

നല്ല കൂടിക്കാഴ്ച എന്നായിരുന്നു സെലന്‍സ്കി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അമെരിക്കയുടെ ഭാഗത്തു നിന്ന്. ഇതു വരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാല്‍ അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വ്ലാദിമിര്‍ പുടിനോടും വ്ലോദിമിര്‍ സെലന്‍സ്കിയോടും ഇന്ന്(തിങ്കള്‍) സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. ''വെടിനിര്‍ത്തല്‍ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...'', ട്രംപ് കുറിച്ചു.

Advertisment