യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന സമ്മേളനത്തിലേക്കു ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ക്ഷണിച്ചതായി പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കി യുഎന്നിൽ അറിയിച്ചു. "രണ്ടാമതൊരു സമാധാന സമ്മേളനത്തിൽ യുഎൻ ചാർട്ടറിനെ മാനിക്കുന്ന എല്ലാവരും ഒന്നിച്ചു നിൽക്കണം.
യുദ്ധം പലരും പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ തീരും."ചൈനയെയും ബ്രസീലിനെയും ഞങ്ങൾ ക്ഷണിക്കുന്നു. ഇന്ത്യയെ ക്ഷണിച്ചു കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളുമായി ഞങ്ങൾ സംസാരിക്കുന്നു. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, മധ്യ ഏഷ്യ, യൂറോപ്പ്, പാസിഫിക്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളും ഉണ്ടാവണം. "സമാധാനത്തിനു എല്ലാവരും പ്രധാനപ്പെട്ടവരാണ്."
"ഞങ്ങളുടെ കൈയ്യിൽ സമാധാനത്തിനുള്ള ഫോർമുല ഉണ്ട്. യുഎൻ ചാർട്ടർ ഉണ്ട്. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ സമാധാനം കൊണ്ടുവരാൻ കഴിയും."രണ്ടാം സമാധാന സമ്മേളനത്തിനുള്ള ഫോർമുല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം റഷ്യയും യുക്രൈനും സന്ദർശിച്ച മോദി ചില സമാധാന ശ്രമങ്ങൾ നടത്തിയെന്നാണ് നിഗമനം.ജൂണിൽ സ്വിറ്റസർലണ്ടിൽ നടന്ന ആദ്യ സമാധാന സമ്മേളനത്തിന്റെ കമ്മ്യുണിക്കേയിൽ ഒപ്പിടാൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും വിസമ്മതിച്ചിരുന്നു.