മനാമ സൂഖിലെ തീപിടിത്തം; ഒരു മൃതദേഹം കണ്ടെടുത്തു, മൃതദേഹം കണ്ടെടുത്തത് ഇന്ന് പുലര്‍ച്ചയോടെ, തീ നിയന്ത്രണ വിധേയമാക്കി

തീപിടുത്തത്തില്‍ 25ലധികം കടകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബഹ്റൈനിലെ അല്‍ അയം പത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യം ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
bahUntitledm77.jpg

മനാമ്: മനാമയിലെ ഓള്‍ഡ് മാര്‍ക്കറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു മരണം സ്ഥിരീകരിച്ചു. പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment

തീപിടുത്തത്തില്‍ 25ലധികം കടകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബഹ്റൈനിലെ അല്‍ അയം പത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യം ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്.

ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ പെട്ടെന്ന് സ്ഥലത്തെത്തുകയും മാര്‍ക്കറ്റിലേക്ക് തീ കൂടുതല്‍ പടരാതിരിക്കാന്‍ പ്രദേശത്തിന് ചുറ്റും  സുരക്ഷാ വലയം സ്ഥാപിക്കുകയും ചെയ്തു. ഈ ശ്രമങ്ങള്‍ക്കിടയിലും തീപിടിത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

നടപടികള്‍ ഇപ്പോഴും തുടരുകയാണ്. 16 ഫയര്‍ എന്‍ജിനുകളും 63 ഉദ്യോഗസ്ഥരുമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സംഭവ സ്ഥലത്തു സിവില്‍ ഡിഫെന്‍സ് നിയോഗിച്ചത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സൂഖിന്റെ പരിസരപ്രദേശങ്ങളിലേക്കുള്ള വഴികള്‍ താല്‍ക്കാലികമായി അടച്ചു. 

ഇതേ തുടര്‍ന്ന് സൂഖിനടുത്ത് റൂമുള്ള ആളുകള്‍ക്ക് വിശ്രമിക്കാനും നിത്യോപയോഗ സാധനങ്ങള്‍ക്കും താമസ ഭക്ഷണ സൗകര്യത്തിനുമായി ഹെല്‍പ് ഡെസ്‌ക്കുമായി പ്രവാസി മലയാളി സാമൂഹിക സംഘടനകള്‍ രംഗത്തുവന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമായി ബഹ്‌റൈനിലെ വിവിധ മലയാളി സംഘടനകള്‍ രംഗത്തുണ്ട്.

Advertisment