New Update
/sathyam/media/media_files/2025/02/27/W4IFs350Gv4if2hyOWSp.jpg)
ഖത്തർ : ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ ഖത്തറിൽ നിര്യാതനായി.
Advertisment
44 വയസ്സുള്ള ഇദ്ദേഹം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചെത്തിയവരാണ് ഫൈസലിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടത്.
വീട്ടു ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ മരണ കാരണം ഹൃദയഘാതമാണെന്നാണ് പ്രാഥമിക വിവരം. ഒരു കൊല്ലം മുൻപാണ് ഫൈസൽ നാട്ടിൽ പോയി വന്നത്.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഖത്തറിലെ സുഹൃത്തുക്കൾ അറിയിച്ചു.
മാതാവ് നഫീസ. ഭാര്യ ഷാഹിന. മകൾ നിത ഫാത്തിമ.