/sathyam/media/media_files/yg8EoyCA18cV08aIMi85.jpg)
കുവൈറ്റ്: കുവൈറ്റിലെ അബ്ബാസിയയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ട നാലംഗ കുടുംബത്തിന്റെ ഫോറന്‍സിക് നടപടികള്‍ പൂര്‍ത്തിയായി.
ഇന്ന് 1 മണിക്ക് സബാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന്നു വെക്കും. തുടര്‍ന്ന് വൈകുന്നേരം 10 മണിക്കുള്ള എമിറേറ്റ് വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മരിച്ച മാത്യു. ഭാര്യ ലീനി എബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആണ്.
മകന്‍ ഐസക് ഭവന്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും ഐറിന്‍ ഇതെ സ്‌കൂളിലെ തന്നെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. നാട്ടില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ അവധി കഴിഞ്ഞ് കുവൈത്തില്‍ തിരിച്ചെത്തിയത്.
തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലുള്ള എല്ലാവരും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഇവരുടെ ഫ്ളാറ്റിലും മുട്ടിയിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന മാത്യു കുടുംബത്തെ വിളിക്കുവാന്‍ അകത്തേക്ക് പോവുകയായിരുന്നു.
എന്നാല്‍ എല്ലാവരും താഴെ എത്തിയിട്ടും ഇവരുടെ കുടുംബത്തെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us