കേരളത്തിൻ്റെ പട്ടിണി മാറ്റിയത് ഗൾഫ് പ്രവാസം: മന്ത്രി അബ്ദു റഹിമാൻ

നമുക്ക് ജോലിയും സൗകര്യങ്ങളും സമ്പാദ്യവും ഒരുക്കിത്തരുന്ന ഗൾഫു നാടിനോട് നമുക്ക് വലിയ  കടപ്പാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

New Update
abduUntitledtrrmp

കോഴിക്കോട്: മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോയതോടെയാണ് കേരളത്തിൻ്റെ പട്ടിണിയും ദാരിദ്ര്യവും തീർന്നതെന്ന് സംസ്ഥാന  കായിക, ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

Advertisment

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ  സംഘടിപ്പിച്ച യു. എ. ഇ ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികളും തൊഴിൽ ദാതാക്കളും പൗരൻമാരും ഇന്ത്യക്കാരോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും വെച്ച് പുലർത്തുന്നവരാണ്.

abbUntitledtrrmp

നമുക്ക് ജോലിയും സൗകര്യങ്ങളും സമ്പാദ്യവും ഒരുക്കിത്തരുന്ന ഗൾഫു നാടിനോട് നമുക്ക് വലിയ  കടപ്പാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥികളായി പങ്കെടുത്ത കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.

ബഹുസ്വര സമൂഹത്തിൽ മതവും മതേതരത്വവും കാത്തു സൂക്ഷിച്ച് കൊണ്ട് ഒരുമയോടെ ജീവിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

അറബ് രാജ്യങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും ഇന്ത്യക്കാരുടെ സേവനങ്ങൾ മഹത്തരമാണെന്നും ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അവർ പറഞ്ഞു.

Untitledtrrmpab

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മഹത്തായ ആശയം  ലോക രാജ്യങ്ങളിൽ നടപ്പിൽ വരുത്തി കാണിച്ചു തന്നത് അറബ് രാജ്യങ്ങളാണെന്ന്  കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. തൻ്റെ മകൻ സന്തോഷത്തോടെ ഗൾഫിൽ ജോലി ചെയ്യുന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.

പി.ടി.ഏ റഹീം എം.എൽ.എ ആദ്ധ്യക്ഷത വഹിച്ചു.കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ , കോൺഫെഡറേഷൻ പ്രസിഡൻ്റ് എം.വി കുഞ്ഞാമു , രാജേഷ്, ദിനൽ ആനന്ദ്, അനിൽ ബാബു എന്നിവർ സംസാരിച്ചു.

പ്രവാസി പുരസ്ക്കാര ജേതാക്കളയ സി. ബി.വി സിദ്ദീഖ്, കെ.മുസ്തഫ, സാദിഖ് അഹമ്മദ് (ബംഗളൂരു) എന്നിവർക്ക് മന്ത്രി അബ്ദുറഹിമാൻ ഉപഹാരങ്ങൾ നൽകി.

ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കൺവീനർ കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു.

Advertisment