റിയാദ്: രാഷ്ട്രീയക്കാര്‍ ഇടയ്ക്കിടെ പ്രവാസലോകം സന്ദര്‍ശിക്കുന്നത് എന്തിനെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ് പവിത്ര. കര്‍ണാടക സര്‍ക്കാരിന്റെ പ്രവാസി നവരത്‌ന അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതലും രാഷ്ട്രീയക്കാര്‍ വരുന്നത് കേരളത്തില്‍ നിന്നാണെന്നും കര്‍ണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകള്‍ രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നത് ഒഴിവാക്കണം. ഇവിടെവെച്ച് കണ്ട ബന്ധം നാട്ടില്‍ വച്ച് കണ്ടാല്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓന്തിന്റെ സ്വഭാവമാണ് ഇവര്‍ അവിടെ ചെല്ലുമ്പോള്‍ കാണിക്കുന്നത്. നമ്മുടെ സഹായവും സാമ്പത്തികവും കിലോ കണക്കിന് സാധനങ്ങളും കൊണ്ടുപോയിട്ട് സഹായിച്ച നമ്മളെ നാളെ അവര്‍ തിരിച്ചറിയാതെ പോകുന്നു.
ഇങ്ങനെയുള്ളവരെ നാം ഒഴിവാക്കണം. നമ്മെ തിരിച്ചറിയാത്ത നമ്മളുടെ സാമ്പത്തികം മാത്രം കണ്ടു സമ്പന്നന്മാരുടെ അതിഥികളായി എത്തുന്നവരെ ഒറ്റപ്പെടുത്തുവാന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണമെന്നും അബ്ദുല്‍ അസീസ് പവിത്ര പറഞ്ഞു.
ഇലക്ഷന്‍ ആവുമ്പോള്‍ നമ്മുടെ അടുത്ത് സ്‌നേഹമാണ്. ജയിച്ചു വന്നാല്‍ പിന്നെ നമ്മെ മറക്കും. അങ്ങനെയുള്ളവരെ നാം ഒറ്റപ്പെടുത്തണം. പ്രവാസികള്‍ എത്ര പാഠം പഠിച്ചാലും പിന്നെയും ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹത്തെ മുതലെടുക്കുന്നതിനു വേണ്ടിയാണ് നാട്ടില്‍നിന്ന് ഇടയ്ക്കിടയ്ക്ക് ചില രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ പുഞ്ചിരിച്ച മുഖവുമായി എത്തുന്നത്. അത് നാം ഓരോരുത്തരും തിരിച്ചറിയണമെന്നും അബ്ദുല്‍ അസീസ് പവിത്ര പറഞ്ഞു.