/sathyam/media/media_files/2024/11/17/8Kj81URxYqHZWYNJf3NS.jpg)
റിയാദ്: റിയാദ്: പ്രവാസി മലയാളികളുടെയും റഹീമിന്റെയും കുടുംബത്തിന്റെയും കാത്തിരിപ്പിന് പ്രതീക്ഷയ്ക്കും ദിവസങ്ങള്‍ ഇനിയും. ഇന്ന് (8/12/2024 ഞായറാഴ്ച) രാവിലെ 9 30 ന് ധീരകോടതിയില്‍ അബ്ദുല്‍ റഹീമിനെ മോചിക്കുമെന്ന പ്രതീക്ഷയോടെ ലോകം മലയാളി ഉറ്റുനോക്കുകയായിരുന്നു.
പ്രതീക്ഷിക്കാതെയാണ് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. റിയാദ് അല്‍ ഹയര്‍ നാഷണല്‍ സെക്യൂരിറ്റി ജയിലില്‍ നിന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത്തെ ദിവസം ജയില്‍ മോചനം കിട്ടും എന്നുള്ള പ്രതീക്ഷയിലായിരുന്നു മലയാളി സമൂഹം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷം കഴിയുമ്പോള്‍ മലയാളി സമൂഹത്തിന്റെ ഒറ്റക്കെട്ടായിട്ടുള്ള പ്രവര്‍ത്തനമാണ് ദിയാപണം ജനകീയമായി സ്വരൂപിച്ച് മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നല്‍കിയത്. തുടര്‍ന്ന് വധശിക്ഷ റദ്ദാക്കുകയും ചെയ്തു.
വധശിക്ഷ റദ്ദാക്കിയെങ്കിലും റഹീമിന്റെ ജയില്‍ മോചനത്തിനുള്ള വിധിക്കായി മാസങ്ങളോളം കാത്തിരിക്കുകയാണ്. പല ഘട്ടങ്ങളിലായി വിധി മാറ്റിവെക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ എംബസി പ്രതിനിധികളും അബ്ദുല്‍ റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്ന വക്കീലന്മാരും സാമൂഹ്യപ്രവര്‍ത്തകരും കോടതിയില്‍ എത്തിയിരുന്നുവെങ്കിലും മറ്റൊരു ഡേറ്റ് തീരുമാനിക്കുന്നവരെ കാത്തിരിക്കേണ്ടി വരും.
റഹീമിന്റെ വീട്ടില്‍ കേരളത്തിലെ മീഡിയ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും രാവിലെ മുതല്‍ റഹീമിന്റെ മോചന വാര്‍ത്ത പ്രതീക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. ഇന്നത്തെ ദിവസം എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു എന്ന് റഹീമിന്റെ സഹോദരന്‍ നസീര്‍ പറയുകയുണ്ടായി. മാതാവിന്റെ കണ്ണുനീരും പ്രാര്‍ത്ഥനയുമാണ് വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടി ലോക മലയാളികള്‍ കൈകോര്‍ത്തത്. പ്രതീക്ഷയോടെ കാത്തിരിക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us