/sathyam/media/media_files/2025/08/10/alankood-leela-krishnan-2025-08-10-12-48-41.jpg)
അബുദാബി: അബുദാബി മലയാളി സമാജത്തിൻ്റെ മുപ്പത്തി ഒൻപതാമത് സാഹിത്യ പുരസ്കാരത്തിനു (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
കവി പ്രൊഫസ്സർ വി.മധുസുദനൻ നായർ ജൂറി ചെയർമാനും, കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയ് ഐ.എ. എസ്സ്, മലയാള മഹാ നിഘണ്ടു എഡിറ്ററും കേരള കലാമണ്ഡലം ഡീൻ ഡോ. പി. വേണുഗോപാലൻ എന്നിവർ അംഗങ്ങളുമായ അവാർഡ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള കാവ്യ പാരമ്പര്യവും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും കാലാനുകൂലം നവീകരിച്ച് നിലനിർത്തുന്നതിൽ ആലങ്കോട് ലീലാകൃഷ്ണൻ നടത്തുന്ന പ്രയത്നങ്ങളെ ആദരിച്ചു കൊണ്ടാണ് പുരസ്കാരം നിർണ്ണയിച്ചത് എന്ന് വിധികർത്താക്കാൾ പറഞ്ഞു. സെപ്റ്റംബറിൽ അബുദാബിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും
1982- മുതൽ അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ് നൽകി വരുന്നു.
വൈക്കം മുഹമ്മദ് ബഷീർ,സുകുമാർ അഴിക്കോട്, കടമ്മനിട്ട, എം.ടി., മധുസുദനൻ നായർ,ഒ.എൻ.വി, ടി.പത്മനാഭൻ റഫീക്ക് അഹമ്മദ് തുടങ്ങി മലയാള സാഹിത്യത്തിലെ പ്രശസ്തരായ പഴയ തലമുറയിലേയും പുതു തലമുറയിലേയും എഴുത്തുകാർ ഒക്കെ സമാജത്തിൻ്റെ സാഹിത്യ അവാർഡിന് അർഹരായവർ ആണ്.
തിരുവനന്തപുരം പ്രസ്സ് ക്ലബിൻ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ജൂറി ചെയർമ്മാൻ കവി പ്രൊഫസ്സ വി. മധുസുദനൻ നായർ, ജൂറി കമ്മിറ്റി അംഗം ഡോ. പി. വേണുഗോപാലൻ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ പങ്കെടുത്തു.