അബുദാബിയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ 10,000 ദിർഹം പിഴ

ഫയർ അലാറം ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനു പുറമേ, സ്ഥാപനങ്ങൾക്ക് ഈ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി കരാറും ഉണ്ടായിരിക്കണമെന്ന് അതോറിറ്റി പറഞ്ഞു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
abudabi

അബുദാബി: അബുദാബിയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന നടപടികളെക്കുറിച്ച് ഓർമ്മിപ്പിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി.

Advertisment

അഗ്നി സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ നിയമങ്ങൾ പാലിക്കണമെന്നും ഡിറ്റക്ടറുകളും അഗ്നിശമന സംവിധാനങ്ങളും എല്ലായ്പ്പോഴും നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് അതോറിറ്റി താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

ഫയർ അലാറം ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനു പുറമേ, സ്ഥാപനങ്ങൾക്ക് ഈ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി കരാറും ഉണ്ടായിരിക്കണമെന്ന് അതോറിറ്റി പറഞ്ഞു. 

“ഫയർ അലാറം സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും അഗ്നിശമന സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കുമായി സിവിൽ ഡിഫൻസ് അംഗീകരിച്ച അറ്റകുറ്റപ്പണി കരാറിൽ അഭാവം കാണിച്ചാൽ അഭാവത്തിന്” 10,000 ദിർഹം പിഴ ചുമത്തും. 

Advertisment