New Update
/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
അബുദാബി: അബുദാബിയില്‍ 184 കിലോ ഗ്രാം ലഹരിമരുന്നുമായി 2 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ബിള്‍ തൂണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സീക്രട്ട് ഹൈഡ് ഔട്ട്‌സ് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് ഹാഷിഷുമായി പ്രതികളെ പിടികൂടിയത്.
Advertisment
കണ്ടുപിടിക്കാതിരിക്കാന്‍ ഒന്നിലേറെ സ്ഥലങ്ങളിലായാണ് മാര്‍ബിള്‍ തൂണുകള്‍ക്കുള്ളില്‍ ഹാഷിഷ് ഒളിപ്പിച്ചത്. ലഹരിരുന്ന് വിതരണക്കാര്‍ക്കുള്ള വലിയ മുന്നറിയിപ്പാണിതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ലഹരിമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ 8002626 എന്ന നമ്പറില്‍ അമാന്‍ സര്‍വീസുമായി ബന്ധപ്പെടണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.