ആലപ്പുഴ സ്വദേശിനി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീമും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്: കുവൈറ്റിലെ ഫ്യൂണറ്റീസ്  ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരണപ്പെട്ടു. ആലപ്പുഴ ചാന്തിരൂർ വേലിപ്പറമ്പിൽ വീട്ടിൽ ശാരദാദേവി (64) ആണ് മരിച്ചത്.

Advertisment

ശാരദാദേവിയുടെ ഭർത്താവും ഒരു മകനും നേരത്തെ മരണപ്പെട്ടിരുന്നു. നിലവിൽ ഇവർക്ക് ഒരു മകനുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്.

പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീമും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisment