കുവൈറ്റിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങൾ: പ്രവാസി മരിച്ചു; സ്വദേശിക്ക് ഗുരുതര പരിക്ക്

അപകടസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്‌സ് വിഭാഗവും മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

New Update
Untitledisreltrm

കുവൈറ്റ്: കുവൈറ്റിലെ എയര്‍പോര്‍ട്ട് റോഡിലും ഫഹാഹീല്‍ റോഡിലുമുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

എയര്‍പോര്‍ട്ട് റോഡില്‍ സുബ്ഹാന്‍ ഭാഗത്തിന് എതിര്‍വശത്തുണ്ടായ വാഹനാപകടത്തിലാണ് 35 വയസ്സുകാരനായ ഈജിപ്ഷ്യന്‍ സ്വദേശി കൊല്ലപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


അപകടസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്‌സ് വിഭാഗവും മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഫഹാഹീല്‍ റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു കുവൈത്ത് പൗരന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ശരീരമാസകലം പരിക്കേല്‍ക്കുകയും അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കുകയും ചെയ്ത ഇദ്ദേഹത്തെ ഉടന്‍ തന്നെ അല്‍-അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് സംഭവങ്ങളിലും ട്രാഫിക് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment