കുവൈത്ത്: കുവൈത്ത് സർവകലാശാലാ കാമ്പസിലെ സബാഹ് അൽ–സാലിം സർവകലാശാല നഗരത്തിലെ (ഷദാദിയ) ആഭ്യന്തര റോഡിൽ നടന്ന വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് സംഭവം നടന്നത് റെഡ് ലൈറ്റ് ലംഘിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറ്റു വാഹനങ്ങളുമായി ഇടിച്ചുകയറി തകർന്നതോടെയാണ് അപകടം നടന്നത്.
മൂത്ത സഹോദരി സംഭവസ്ഥലത്തു തന്നെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ശ്വാസകോശ പരിക്ക് മരണകാരണമാകാമെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. യുവതിയുടെ സഹോദരി ഇപ്പോഴും ഐ.സി.യു. വിഭാഗത്തിൽ ചികിത്സയിലാണ്.
പൊലീസ് അന്വേഷണത്തിനായി അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു വാഹനത്തിലെ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സർവകലാശാലാ സുരക്ഷാ വിഭാഗത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു