ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

New Update
Accident

മസ്‌ക്കറ്റ്‌: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 28 വയസായിരുന്നു.

Advertisment

മുസന്നക്കടുത്ത് മുളന്തയിൽ ഇന്ന് രാവിലെ പ്രദേശിക സമയം പത്തരയ്ക്കായിരുന്നു അപകടം. എട്ട് വർഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment