അ​ഫ്​​ഗാ​നി​സ്ഥാനിലെ 100 ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ദുബായിൽ​ ഉ​ന്ന​ത വിദ്യാഭ്യാസം നൽകും; യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ സ്കോളർഷിപ്പ് ലഭിച്ച മൂന്ന് വിദ്യാർത്ഥികൾ ദുബായിലെത്തി

New Update
AFGAN STUDENT.webp

ദുബായ്: അ​ഫ്​​ഗാ​നി​സ്ഥാനിലെ 100 ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ദുബായിൽ​ ഉ​ന്ന​ത വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാ​ഗമായി അഫ്ഗാനിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികൾ ദുബായിലെത്തി. ദുബായ് വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനികളെ അൽ ഹബ്ദൂർ ഗ്രൂപ്പ് മാനേജ്മെന്റ് ടീം സ്വീകരിച്ചു. 

Advertisment

യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളാണ് ദുബായിൽ എത്തിയത്. മറ്റ് കുട്ടികൾക്കും ഉടൻ ദുബായിൽ എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ ഹബ്ദൂർ ഗ്രൂപ്പ് ദുബായിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണ് അഫ്ഗാനിലെ 100 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റും മുൻ സി.ഇ.ഒയുമായ ഡോ. ഈസ അൽ ബസ്തകിയുടെയും അൽ ഹബ്ദൂർ ഗ്രൂപ്പ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ വിദ്യാർഥിനികളുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ പഠനത്തിനായി പുറപ്പെട്ട 100 വിദ്യാർത്ഥിനികളെ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ ഭരണകൂടം മുമ്പ് തടഞ്ഞിരുന്നു. 

Advertisment