ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ ചർച്ചയാക്കി ആർ എസ് സി ടെക്സലൻസ് മീറ്റ്

New Update
sauUntitled43.jpg

റിയാദ്:   രിസാല സ്റ്റഡി സർക്കിൾ  (ആർ എസ് സി) മുപ്പതാം വാർഷികാഘോഷമായ "ത്രൈവിംഗ് തേർട്ടി" യുടെ ഭാഗമായി സൗദി ഈസ്റ്റ്‌ നാഷനൽ കമ്മിറ്റി TEXCELLENCE സംഘടിപ്പിച്ചു.

Advertisment

നാഷനൽ പരിധിയിലെ വിവിധ സോണുകളിൽ നിന്നുള്ള ഐ ടി പ്രൊഫഷണലുകൾ ഒത്തുകൂടിയ സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ് , നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈൻ കേബിൾ നെറ്റ്‌വർക്ക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പഠന വിധേയമാക്കി. 

നാഷനൽ ഹൗസിങ് കമ്പനി സിസ്റ്റം ആർക്കിടെക്ട്  അബ്ദുൾ ലത്തീഫ് , നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ക്ലൗഡ് എഞ്ചിനീയർ അഹ്‌മദ്‌ അജ് വാദ് , പ്രമുഖ ഐ ടി സ്പെഷ്യലിസ്റ്റ് ഡോ. നവാസ് അൽ ഹസനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്ടിസി നെറ്റ്‌വർക്ക് എഞ്ചിനീയർ അബ്ദുൾ റഔഫ് മംഗലാപുരം, സലാം മൊബൈൽ ക്ലൗഡ് ആർക്കിടെക്റ്റ് ഹബീബുള്ള തേക്കർ എന്നിവർ ഐഡിയ ഷോക്കേസിൽ ഇടപെട്ട് സംസാരിച്ചു.

ഐ ടി മേഖലയിലെ പുത്തൻ ട്രെന്ഡുകളെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും സ്വയം അപ്ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു. തുടർന്നും ഇത്തരം പുത്തൻ അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി 9 അംഗ Tech X ടീം രൂപീകരിച്ചു. ആർ എസ് സി  ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി കബീർ ചേളാരി ഉദ്‌ഘാടനം ചെയ്ത

സംഗമത്തിന് ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓർഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കൽ, നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, നാഷനൽ സെക്രട്ടറിമാരായ നൂറുദ്ധീൻ കുറ്റ്യാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റർ, അമീൻ ഓച്ചിറ എന്നിവർ നേതൃത്വം നൽകി.

Advertisment