/sathyam/media/media_files/2025/08/20/untitled-2025-08-20-14-41-48.jpg)
കുവൈറ്റ് : എ ഐ സി സി ജനറൽ സെക്രട്ടറിയും പബ്ലിക് അകൗണ്ട്സ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ സി വേണുഗോപാലിനെയും മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും വരവേൽക്കാനായി കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഒരുങ്ങിയതായി ഓ ഐ സി സി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അറിയിച്ചു.
ഓ ഐ സി സി കുവൈറ്റ് ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം സ്വീകരിക്കുന്നതിനാണ് അദ്ദേഹം കുവൈറ്റിൽ എത്തുന്നത് . മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പുരസ്‌കാരം കൈമാറും.
ചരിത്രപരമായ സന്ദർശനം വൻ വിജയമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചിട്ടയായി നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.
ചലച്ചിത്ര താരം നവ്യ നായർ വിശിഷ്ട അഥിതിയായിപങ്കെടുക്കും. കൂടാതെ മുൻ മന്ത്രി എ.പി. അനിൽ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ മുത്തലിബ് , മറിയ ഉമ്മൻചാണ്ടി എന്നിവരും നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നും നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാ സന്ധ്യയും ആയിരിക്കും ആയിരത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടിയുടെ മറ്റു ആകർഷണങ്ങൾ.
പരിപാടിയുടെ വിജയത്തിനായി നാഷണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകർ ഉൾപ്പെടുന്ന വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഓ ഐ സി സി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി എസ് പിള്ള പബ്ലിസിറ്റി കൺവീനർ എം എ നിസാം തുടങ്ങിയ നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.