കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്ക് ബാംഗ്ളൂർ വഴി എയർ ഇന്ത്യ എക്സ്പ്രസ്സിന് പുതിയ ഷെഡ്യൂൾ; ആഴ്ചയിൽ മൂന്ന് സർവ്വീസുകൾ

പുതിയ ഷെഡ്യൂള്‍ (ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്): കോഴിക്കോട് നിന്നും രാവിലെ 10.20 ന്ന് പുറപ്പെടുന്ന വിമാനം ബാംഗ്ലൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 12.50 ന്ന് കുവൈത്തില്‍ എത്തും.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്: കുവൈറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് (കാലിക്കറ്റ്) എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന സര്‍വ്വീസുകള്‍ക്ക് പുതിയ ഷെഡ്യൂള്‍ നിലവില്‍ വന്നു. ബാംഗ്‌ളൂര്‍ വഴിയുള്ള ഈ സര്‍വ്വീസ് ചൊവ്വ, ബുധന്‍, വെള്ളിയാഴ്ച എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment

കോഴിക്കോട് നിന്നും തിങ്കള്‍, ചൊവ്വ, വ്യാഴം എന്നി ദിവസങ്ങളിലുമാണ് പുതിയ സര്‍വീസ്. ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റുകളിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.


കഴിഞ്ഞ മാസമാണ് കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസ് നിര്‍ത്തലാക്കിയത്. അതിനിടെയാണ് പുതിയതായി ബാംഗ്‌ളൂര്‍ (ബെംഗളൂരു) വഴി ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ ഷെഡ്യൂള്‍ (ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്): കോഴിക്കോട് നിന്നും രാവിലെ 10.20 ന്ന് പുറപ്പെടുന്ന വിമാനം ബാംഗ്ലൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 12.50 ന്ന് കുവൈത്തില്‍ എത്തും.


കുവൈറ്റില്‍ നിന്ന് ബാംഗ്‌ളൂര്‍ വഴി കോഴിക്കോട്ടേക്കുള്ള ആഴ്ചയിലെ മൂന്ന് സര്‍വ്വീസുകള്‍ പുലര്‍ച്ചെ 1.50 ന് കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 9.20ന്ന് ബാംഗ്ലൂര്‍ എത്തുന്നു.


9 മണിക്കൂറും 40 മിനുട്ടും കഴിഞ്ഞു രാത്രി 7മണിക്ക് ബാംഗ്ലൂര്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.10 ന്ന് കോഴിക്കോട് എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ നിന്നും ബുക്കിംഗ് ഏജന്‍സികളില്‍ നിന്നും യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താവുന്നതാണ്. 

Advertisment