കുവൈത്ത്: കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് മലയാളി യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ബഹ്റൈനിൽ അടിയന്തിരമായി ഇറക്കി.കിങ് അഹമദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.
കാസർകോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി പുതിയ പാട്ടീൽ അബ്ദുൾ സലാം ആണ് മരിച്ചത്. യാത്രക്കിടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിമാനം ബഹ്റൈനിൽ ഇറക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കായി മൃതദേഹം ബഹ്റൈനിൽ സൂക്ഷിച്ചിരിക്കുകയാണ്.