കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ എയര്‍ കേരള വരുന്നു

New Update
djbndfkgdmg

ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ കേരള യാഥാര്‍ഥ്യമാകുന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ പദ്ധതിയായല്ല, ദുബായ് ആസ്ഥാനമാക്കിയുള്ള സ്വകാര്യ സംരംഭമായാണ് ഇതു പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സെറ്റ് ഫ്ളൈ എയര്‍ലൈന്‍ എന്ന സ്ഥാപനമാണ് എയര്‍ കേരളയ്ക്കു പിന്നില്‍. ഇതിന്റെ തലപ്പത്തുള്ളത് മലയാളികള്‍ തന്നെ. അഫി അഹമ്മദ് ചെയര്‍മാനായ ഗ്രൂപ്പ്, എയര്‍ കേരളയുടെ സിഇഒ ആയി ഹരീഷ് കുട്ടിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

മറ്റേതൊരു എയര്‍ലൈന്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പ്രവാസികള്‍ക്ക് എയര്‍ ടിക്കറ്റ് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പാണ് എയര്‍ കേരള മുന്നോട്ടു വയ്ക്കുന്നത്. എയര്‍ കേരള സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎയുടെ എയര്‍ ഓപ്പറേറ്റിങ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസായിരിക്കും തുടങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരുന്നതോടെ അന്തര്‍ദേശീയ സര്‍വീസിനു തുടക്കമാവും. നെടുമ്പാശ്ശേരി അന്തര്‍ദേശീയ വിമാനത്താവളമായിരിക്കും ഓപ്പറേഷന്‍സ് ആസ്ഥാനം. എന്‍ജിനീയറിങ് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നിലവില്‍ കേരളത്തില്‍ ഇവിടെ മാത്രമേ സൗകര്യമുള്ളൂ.

Advertisment
Advertisment