New Update
/sathyam/media/media_files/8BR5Td04bNyL3E6KLEIV.jpg)
മനാമ: വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ദീനി പഠന മേഖലയിലുള്ള ബഹ്റൈനിലെ സജീവ സ്ഥാപനമാണ് ദാറുൽ ഈമാൻ കേരള മദ്രസ. മനാമ, റിഫ എന്നീ രണ്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 400 ലധികം കുട്ടികൾ പഠനം നടത്തുന്നു*.
Advertisment
കോവിഡ് കാല ശേഷം പുനരാരംഭിക്കുന്ന മദ്രസ വാർഷികം (‘അജ് വദ് 2024’ കുരുന്നുകളുടെ കലാഭിരുചികളെ വളർത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു.
കാലിക വിഷയങ്ങളിലെ കുരുന്നുകളുടെ കലാപ്രകടനങ്ങൾ വീക്ഷിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും താങ്കളുടെ സകുടുംബമുള്ള സാന്നിധ്യത്തോടൊപ്പം സൗഹൃദവലയത്തിലുള്ളവരെ കൂടി പങ്കെടുപ്പിക്കാൻ ശ്രമിക്കണമെനും ഉണർത്തുന്നു.
2024 ജനുവരി 12 വെള്ളി വൈകിട്ട് കൃത്യം 3.30 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിലേക്ക് താങ്കളുടെ സകുടുംബമുള്ള സാന്നിധ്യം സ്നേഹപൂർവം തേടുന്നു.