കുവൈത്ത്: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു.
2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെയെ ഉദ്ധരിച്ച് സിഎൻബിസി ടിവി 18 ചാനൽ റിപ്പോർട്ട് ചെയ്തു.
കുവൈത്ത്, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.
വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു.
കുവൈത്ത്, സൗദി,ഖത്തർ എന്നീ രാജ്യങ്ങളിലെ വ്യോമയാന അധികൃതറിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ഇത് പരമാവധി നാല് മാസങ്ങൾക്കകം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയ് ദുബേ വ്യക്തമാക്കി..