ആള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി 'കേരള കലോത്സവം 2024' നടത്തുന്നു

പ്രവാസ ജീവിതത്തിൽ നിന്ന് ഓർമകളുടെ നിറങ്ങൾ നിറഞ്ഞ സ്കൂൾ കലാലയ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്. കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നൽകുകയാണ് അക്മ.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
akma Untitled.090.jpg

ദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ അഗീകാരമുള്ള മലയാളി കുടുംബ കൂട്ടായ്മയായ ആൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ ദുബായ് ) 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ഒരുക്കുന്ന കലാമത്സരങ്ങൾ 'കേരള കലോത്സവം 2024' ഈ വരുന്ന മെയ്‌ 19 നു Dewvale സ്കൂൾ അൽ ഖുസിൽ വച്ചു നടത്തുന്നു.

Advertisment

പ്രവാസ ജീവിതത്തിൽ നിന്ന് ഓർമകളുടെ നിറങ്ങൾ നിറഞ്ഞ സ്കൂൾ കലാലയ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്. കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നൽകുകയാണ് അക്മ.

കേരളത്തിലെ പതിനാല് ജില്ലകളെ നോർത്ത് സോൺ, സൗത്ത് സോൺ, സെൻട്രൽ സോൺ എന്നിങ്ങനെ വേർതിരിച്ചു ടൈറ്റിൽ സോൺ വിജയിയെ കൂടി ഈ കലോത്സവത്തിൽ തിരഞ്ഞെടുക്കുന്നതായിരിക്കും.

സൗത്ത് സോൺ - തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ

സെൻട്രൽ സോൺ - എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌.

നോർത്ത് സോൺ - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 

akma1Untitled.090.jpg

മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.  എല്ലാ ജില്ലക്കാരും അവരവരുടെ സോണിന്റെ നേതൃത്വത്തിൽ വളരെ ആവേശത്തോടെയാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ ജിൻസി ചാക്കോ, ആർട്സ് സെക്രട്ടറി സറിൻ. പി. റ്റി, പ്രോഗ്രാം കൺവീനർ സന്ധ്യ ഇ കെ എന്നിവർ അറിയിച്ചു.

മെയ്‌ 19 ആം തീയതി രാവിലെ 8 മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം 6 മണിയോടെ പര്യവസാനിക്കുമെന്നും, അക്മ സംഘടിപ്പിക്കുന്ന ഈ വ്യത്യസ്തവും വൈവിധ്യവുമാർന്ന പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഏവരെയും കലോത്സവ വേദിയിലേക്ക് ക്ഷണിക്കുന്നതായി അക്മ പ്രസിഡന്റ്‌ നസീർ ആർ.വി, ജനറൽ സെക്രട്ടറി നൗഷാദ്. കെ, ട്രഷറർ ജിനേഷ് ജോസഫ്, ചീഫ് കോർഡിനേറ്റർ സന്തോഷ്‌ നായർ എന്നിവർ അറിയിച്ചു.

Advertisment