അക്മ യൂത്ത് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 10 ,11 തീയതികളിൽ

New Update
akma

ദുബായ്‌: ദുബായിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത മലയാളി സംഘടനയായ ഓൾ കേരള ഗൾഫ്  മലയാളി അസോസിയേഷൻ (അക്മ സോഷ്യൽ ക്ലബ് ) നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ സീസൺ 5 ഓൺ സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 10 ,11 തീയതികളിൽ നടത്തപ്പെടും.

Advertisment

ദുബായ് ഡു വൈൽ സ്കൂളിൽ വച്ചു നടത്തപ്പെടുന്ന കലാമത്സരങ്ങളിൽ 4 വയസ്സു മുതൽ 18 വയസ്സ് വരെ വിഭാഗത്തിലുള്ള ഇരുനൂറോളം  മത്സരാർത്ഥികൾ പങ്കെടുക്കും.  

മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയ 4 യുവജനോല്‍സവങ്ങള്‍ക്കു ശേഷം അഞ്ചാം സീസണിലെക്ക് കടന്നിരിക്കുന്ന ഈ കലാമാമാങ്കത്തിൽ മുപ്പത്തഞ്ചോളം വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നായി കലാ പ്രതിഭ, കലാതിലകം പുരസ്കാരങ്ങളും ഗ്രൂപ്പ് വിജയികളെയും തിരഞ്ഞെടുക്കും.

 കൂടുതൽ വിവരങ്ങൾക്കായി www. akgma.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertisment