അക്മ ദുബായ് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ 'കേരള കലോത്സവം 2024' വൻ വിജയകരമായി നടത്തി

പ്രവാസ ജീവിതത്തിൽ നിന്ന് ഓർമകളുടെ നിറങ്ങൾ നിറഞ്ഞ സ്കൂൾ കലാലയ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്കും ഒരു വേറിട്ട അനുഭവവും ആയിരുന്നു ഈ കലോത്സവം . പ്രവാസികൾക്ക് അവരുടെ കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നൽകുകയായിരുന്നു അക്മ.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
akma Untitled.b.jpg

ദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ അഗീകാരമുള്ള മലയാളി കുടുംബ കൂട്ടായ്മയായ ആൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ ദുബായ് ) 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ കലാമത്സരങ്ങൾ 'കേരള കലോത്സവം 2024' ന മെയ്‌ 19 നു Dewvale സ്കൂൾ അൽ ഖുസിൽ വച്ചു വൻ വിജയകരമായി നടത്തി. 

Advertisment

പ്രവാസ ജീവിതത്തിൽ നിന്ന് ഓർമകളുടെ നിറങ്ങൾ നിറഞ്ഞ സ്കൂൾ കലാലയ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്കും ഒരു വേറിട്ട അനുഭവവും ആയിരുന്നു ഈ കലോത്സവം . പ്രവാസികൾക്ക് അവരുടെ കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നൽകുകയായിരുന്നു അക്മ.

കേരളത്തിലെ പതിനാല് ജില്ലകളെ മൂന്നായി തരംതിരിച്ചു ബിന്ധ്യ ശ്രീനിവാസ് നയിച്ച നോർത്ത് സോൺ, അഞ്ജന അനീഷ് നയിച്ച സൗത്ത് സോൺ, ശ്രുതി വിജീഷ് നയിച്ച സെൻട്രൽ സോൺ എന്നിങ്ങനെ നടന്ന മത്സരത്തിൽ ടൈറ്റിൽ സോൺ വിജയികൾ ആയി സെൻട്രൽ സോൺ നെ തിരഞ്ഞെടുക്കപ്പെട്ടു.

സൗത്ത് സോൺ രണ്ടാം സ്ഥാനത്തിനും നോർത്ത് സോൺ മൂന്നാം സ്ഥാനത്തിനും അർഹരായി. മത്സര സമാപനമായി നടന്ന ഘോഷയാത്രയിൽ സൗത്ത്സോൺ ഒന്നാംസ്ഥാനവും സെൻട്രൽസോൺ രണ്ടാം സ്ഥാനവും നോർത്ത് മൂന്നാം സ്ഥാനവും പങ്ക് വെച്ചു. 

മെയ്‌ 19ന് രാവിലെ 8 മണി തുടങ്ങിയ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത് അക്മ സ്ഥാപകരായ ആയ സന്തോഷ്‌ നായർ, നസീർ ആർവി ,രാജീവ് പിള്ള, സജേഷ് പിള്ള എന്നിവർ ചേർന്നാണ്. തുടർന്ന് മൂന്ന് സ്റ്റേജുകളിലായി ഒരേ സമയം നടന്ന വാശിയേറിയ കലാമത്സരങ്ങൾ വൈകുന്നേരം 8 മണിയോടെ ആണ് അവസാനിച്ചത്.

സമാപന ചടങ്ങിൽ ദുബായ് ദിൽ സെ എഫ്എം ലെ ആര്‍ജെ സിന്ധു വിശിഷ്ട അഥിതി ആയിരുന്നു. ദിൽസേ എഫ്എം  ലെ മറ്റു ആര്‍ജെകളും ചടങ്ങിൽ പങ്കെടുത്തിരുന്നു.  പ്രോഗ്രാം ഡയറക്ടർ ജിൻസി ചാക്കോ, ആർട്സ് സെക്രട്ടറി സറിൻ. പി. റ്റി, പ്രോഗ്രാം കൺവീനർ സന്ധ്യ ഇ കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേറിയത് .

അക്മ സംഘടിപ്പിക്കുന്ന ഇത്തരം വ്യത്യസ്തവും വൈവിധ്യവുമാർന്ന പരിപാടികൾക്ക് ലഭിക്കുന്ന അകമഴിഞ്ഞ പ്രോത്സാഹനം വരും വർഷങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ കലോത്സവം നടത്താൻ അക്മക്ക് പ്രചോദനം ആകുമെന്നും അസോസിയേഷനിൽ ഭാഗമായി ഇത്തരം പരിപാടികളുടെ ഭാഗമാകാൻ താല്പര്യം ഉള്ളവർ www.akgma.com വഴി രജിസ്റ്റർ ചെയ്യണം എന്നും അക്മ പ്രസിഡന്റ്‌ നസീർ ആർ.വി, ജനറൽ സെക്രട്ടറി നൗഷാദ്. കെ, ട്രഷറർ ജിനേഷ് ജോസഫ്, ചീഫ് കോർഡിനേറ്റർ സന്തോഷ്‌ നായർ എന്നിവർ അറിയിച്ചു.

Advertisment