സൗദി അറേബ്യ: സൗദി അറേബ്യയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അല്‍ ഉലാ മാറുന്നു. വിമാന സര്‍വീസിനുള്ള പ്രത്യേക എയര്‍പോര്‍ട്ട് സംവിധാനം ഉള്ളതിനാല്‍ ലോകത്തിന്റെ ഏതൊരു കോണില്‍ നിന്നും വിമാനമാര്‍ഗ്ഗം അല്‍ ഉലയില്‍ എത്താം.
മരുഭൂമിയില്‍ പ്രകൃതിയുടെ ശില്‍പ്പഘടന കൊണ്ട് മലമടക്കുകളില്‍ അല്‍ ഉല പ്രകൃതി രമണീയമായ കാഴ്ച ഭംഗി നല്‍കുന്ന പ്രദേശമായി മാറുകയാണ്.
ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഇടങ്ങളില്‍ ഒന്ന് തന്നെയാണ് ഈ പ്രദേശവും. ശൈത്യകാലം എത്തിയതോടെ വിദേശികളും സ്വദേശികളും ദിവസവും ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തുന്നത്. അല്‍ ഉല ടൂറിസം പ്രത്യേക പാക്കേജുകള്‍ സൈറ്റ് വഴി ചെയ്യാവുന്നതാണ്.