സൗദിയില്‍ മദ്യ വില്‍പ്പനയ്ക്ക് അനുമതി

New Update
F

റിയാദ്: മദ്യ വില്‍പ്പനയില്‍ കൂടുതല്‍ ഇളവുകളുമായി സൗദി അറേബ്യ. മുസ്ളിം അല്ലാത്ത വിദേശികളായ താമസക്കാര്‍ക്ക് മദ്യം വില്‍ക്കാനാണ് അനുമതി നല്‍കാനാണ് നീക്കം. എന്നാല്‍ മാസവരുമാനം 50,000 റിയാലോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളവര്‍ക്കു മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നു മാത്രം. റിയാദിലെ മദ്യ വില്‍പ്പന ശാലയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി വരുമാനം വെളിപ്പെടുത്തുന്ന സാലറി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതായി വരും.

Advertisment

കഴിഞ്ഞ വര്‍ഷമാണ് വിദേശ നയതന്ത്രജ്ഞര്‍ക്കു വേണ്ടി റിയാദില്‍ മദ്യ വില്‍പ്പനശാല ആരംഭിച്ചിത്. പിന്നീടത് പ്രീമിയം റെസിഡന്‍സി സ്ററാറ്റസ് ഉള്ള മുസ്ളിം അല്ലാത്ത വിദേശികള്‍ക്കു കൂടി ലഭ്യമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇതു വരെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള സാമൂഹ്യ നിബന്ധനകളില്‍ ഇളവു നല്‍കുന്നതിലൂടെ റിയാദിലെ വ്യാപാര, നിക്ഷേപ സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്ക്ഡ്രൈവ് ചെയ്യുന്നതിനും പൊതു പരിപാടികളും സംഗീതവും ആസ്വസിക്കുന്നതിനുമുള്ള നിരോധനം എടുത്തു മാറ്റിയിട്ട് അധികകാലമായിട്ടില്ല.

Advertisment