റിയാദ്: കലാവിഷ്കാരങ്ങളുടെ വർണ്ണപ്പകിട്ട് തീർത്തും അംഗീകാരത്തിൻ്റെ കയ്യൊപ്പ് ചാർത്തിയും അലിഫ് സ്കൂളിൽ കെജി ഗ്രാജ്വേഷൻ പ്രോഗ്രാമിന് പ്രൗഡോജ്ജ്വല സമാപനം. 'ഗുഡ്ബൈ കെജി 24' എന്ന ശീർഷകത്തിൽ നടന്ന പരിപാടി സിബിഎസ്ഇ സൗദി ചാപ്റ്റർ കൺവീനറും മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലുമായ ശബാന പർവീൻ ഉദ്ഘാടനം ചെയ്തു.
2023-2024 അധ്യയന വർഷത്തെ കെജി ബിരുദധാന ചടങ്ങ് വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. പിഞ്ചിളം മനസ്സുകളിൽ വിജ്ഞാന വിസ്മയത്തിന്റെ നാമ്പ് മുളപ്പിച്ച് വളർച്ചയുടെയും ഉയർച്ചയുടെയും പ്രതീക്ഷ നെയ്തെടുത്ത് രണ്ട് അധ്യയന വർഷം പൂർത്തിയാക്കിയ 131 യുകെജി വിദ്യാർത്ഥികളാണ് ഗുഡ്ബൈ ഗ്രാജ്വേഷൻ പരിപാടിയിൽ കെജി ബിരുദം ഏറ്റുവാങ്ങിയത്. ഗ്രാജ്വേഷൻ ഗൗണും തൊപ്പിയും ധരിച്ച് അംഗീകാരപത്രം സ്വീകരിക്കുന്ന വിദ്യാർത്ഥികൾ നിറഞ്ഞ സദസ്സിന് ആവേശമായി.
വിവിധ കെജി ക്ലാസുകളിലെ വൈവിധ്യമാർന്ന ഡാൻസ്, പ്രസംഗം ഒപ്പന, ഫാൻസി ഡ്രസ്സ്, താങ്ക്യൂ ഡാൻസ്, സ്കിറ്റ്, നാടകം തുടങ്ങി കലാപരിപാടികൾ സർഗാവിഷ്കാരത്തിന്റെ വ്യത്യസ്ത മാതൃകകളായി. പരിപാടിക്ക് കെജി കോഡിനേറ്റർ വിസ്മി രതീഷ് നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ബിരുദധാന പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് ബിൻ ദുഹൈഷ് മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ അലി അബ്ദുറഹ്മാൻ , എക്സിക്യൂട്ടീവ് ഡയറ്കടർ ലുഖ്മാൻ പാഴൂർ, ജനറൽ മാനേജർ ഡോ. ഖാലിദ് അൽസീർ, മാനേജർ മറിയം ബസ്രി, അഹമ്മദ് ആഷി, ഡോ. റോബർക്ക് കോബാർ, മൂസ വാസിലി, മുഹമ്മദ് അഹ്മദ്, അബ്ദുൽ ഷുക്കൂർ മടക്കര, അബ്ദുസമദ് പയ്യനാട്ട് , അഡ്മിൻ അലി ബുഖാരി എന്നിവർ ബിരുദദാനം നടത്തി. ഹെഡ്മിസ്ട്രസ് ഹമീദാബാനു സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.