/sathyam/media/media_files/2024/12/13/0VxmAovH33QoCBvQJ8mp.jpg)
കുവൈറ്റ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കുവൈറ്റില്‍ നിന്നുള്ള 35 കാരനായ കുടിയേറ്റ തൊഴിലാളി ബന്ധുവിനെ കൊലപ്പെടുത്തി.
അടുത്തിടെ കുവൈറ്റില്‍ നിന്ന് എത്തിയ ആഞ്ജനേയ പ്രസാദാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധുവായ പി ആഞ്ജനേയുലു(59) എന്നയാളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കുവൈത്തിലേക്ക് കടന്നു കളഞ്ഞതെന്ന് ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയിലെ രാജംപേട്ട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ എന്‍ സുധാകര്‍ പറഞ്ഞു.
'ഡിസംബര്‍ ആദ്യവാരം ആഞ്ജനേയ പ്രസാദ് കുവൈത്തില്‍ നിന്നും ഇന്ത്യയിലെത്തി. ഡിസംബര്‍ 7 ആം തിയ്യതി രാത്രി വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന ആഞ്ജനേയലുവിനെ കൊലപ്പെടുത്തി. അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയില്‍ നടന്ന സംഭവത്തെക്കുറിച്ച് എന്‍ സുധാകര്‍ പറയുന്നു.
ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളയാളാണ് ആഞ്ജനേയ പ്രസാദ്. ചന്ദ്രലേഖയാണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്. കുവൈറ്റില്‍ മറുനാടന്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് ആഞ്ജനേയയും ചന്ദ്രലേഖയും. അങ്ങനെ മകളെ ചന്ദ്രലേഖയുടെ സഹോദരി ലക്ഷ്മിയുടെയും ഭര്‍ത്താവ് വെങ്കിട്ടരമണയുടെയും വീട്ടിലാക്കി.
ലക്ഷ്മിയുടെ വീട്ടിലുണ്ടായിരുന്ന ആഞ്ജനേയന്റെ മകളെ വെങ്കിട്ടരമണയുടെ അച്ഛന്‍ ഗുട്ട ആഞ്ജനേയലു (59) ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുവൈറ്റില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളോട് പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനവിവരം പറഞ്ഞു
ഇത് കേട്ട് ഞെട്ടിയ ഇവര്‍ ഒബുലവാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ആഞ്ജനയലുവിന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം പോലീസ് നടപടിയൊന്നും എടുത്തില്ലെന്നാണ് സൂചന.
ഇതറിഞ്ഞ ആഞ്ജനേയ പ്രസാദ് കഴിഞ്ഞ ആറാം തീയതി കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് പോയി കൃത്യം നടത്തിയ ശേഷം ഏഴാം തിയതി , കുവൈറ്റിലേക്ക് പോയി. ഇതിനിടെയാണ് ആഞ്ജനേയലുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം ദുരൂഹ മരണമായി രേഖപ്പെടുത്തി പോലീസ് അന്വേഷണം നടത്തി വരികെയാണ് കുവൈറ്റിലേക്ക് പോയ ആഞ്ജനേയ പ്രസാദ് മകളെ സംരക്ഷിക്കാന്‍ ആഞ്ജനേയലുവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നത്
പിന്നീട് കുവൈത്തില്‍ നിന്നും നാട്ടില്‍ പോയി പോലീസില്‍ കീഴടങ്ങാന്‍ ചെന്നൈയിലെ വിമാന താവളത്തില്‍ ഇറങ്ങിയ അന്ജനയെ ചെന്നൈ പോലിസ് അറസ്സ് ചെയ്ത് ആന്ധ്രാ പോലീസിന് കൈ മാറി.
ഇതേത്തുടര്‍ന്ന് പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us