New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈത്ത്: നോർത്ത് സുലൈബിഖാത്ത് പൊലിസ് 900 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ അന്വേഷണം ആരംഭിച്ചു.
Advertisment
ജോലിക്കാരിയെ എത്തിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത ഒരാളാണ് വൃദ്ധയോട് 900 ദിനാർ വാങ്ങി കടന്നു കളഞ്ഞത്. പണം ലഭിച്ച ശേഷം പ്രതി ഫോൺ ഓഫ് ചെയ്ത് വൃദ്ധയുമായി എല്ലാ ബന്ധവും വിച്ഛേദിച്ചതായി പൊലീസ് അറിയിച്ചു.
സൽമിയയിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ
അതേസമയം, ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ സൽമിയയിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രിമിനൽ, സിവിൽ കേസുകളിൽ പ്രതിയായ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു.
മൂന്ന് വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിരുന്ന ഇയാളെ ചുവപ്പ് സിഗ്നൽ ലൈറ്റ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.