വ്യാജ അക്കൗണ്ടുകൾ വഴി കലാപത്തിന് ആഹ്വാനം: കുവൈത്തി പൗരൻ ഖത്തറിൽ അറസ്റ്റിൽ

അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കുവൈത്തിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈത്ത്: ഒക്ടോബർ 08. സമൂഹത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും, ഭരണകൂടത്തെയും പൗരന്മാരെയും ഉദ്യോഗസ്ഥരെയും അപമാനിക്കുകയും, കിംവദന്തികളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരൻ ഖത്തറിൽ അറസ്റ്റിലായി.

Advertisment

നവാഫ് അൽ ബദരി എന്നയാളെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ കുവൈത്ത് ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരമായി വിമർശിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്.

അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കുവൈത്തിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വ്യാജ അക്കൗണ്ടുകൾക്കെതിരെ പുതിയ നടപടികൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment