/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയില്‍ പ്രവാസിയുടെ വാഹനത്തില്‍ നിന്ന് പണവും രേഖകളും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ച സ്വദേശി യുവാവിനെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സ്, 90 ദിനാര്‍ പണം, ബാങ്ക് കാര്‍ഡുകള്‍, സിവില്‍ ഐഡി, സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ എന്നിവയാണ് ഇയാള്‍ മോഷ്ടിച്ചത്.
മോഷണത്തിന് ശേഷം ഉടന്‍ തന്നെ ഇയാള്‍ ഇരയുടെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് 65 ദിനാര്‍ പിന്‍വലിച്ചിരുന്നു. ഈ ഇടപാട് നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണവും കാര്‍ഡുകളും ഉപയോഗിച്ചതായും കൈക്കലാക്കിയ ഭക്ഷണസാധനങ്ങള്‍ സ്വന്തം കുടുംബത്തിന് നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തി.
ബാങ്ക് കാര്‍ഡുകള്‍ക്കൊപ്പം പിന്‍ നമ്പര്‍ എഴുതിയ പേപ്പറുകള്‍ സൂക്ഷിക്കുകയോ കാര്‍ഡിന് മുകളില്‍ പിന്‍ നമ്പര്‍ എഴുതി വെക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം അശ്രദ്ധകള്‍ മോഷണം പോകുന്ന സാഹചര്യം വന്നാല്‍ വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us