കുവൈത്ത്: സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തെ വിഭജിക്കുന്ന വിധത്തിൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ പരിഹസിക്കുകയും ചെയ്തതിന് ഒരു കുവൈത്ത് പൗരനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ച പ്രകാരം, പൗരൻ പോസ്റ്റ് ചെയ്ത വീഡിയോ ദേശീയ ഐക്യത്തെയും പൊതുസമാധാനത്തെയും ബാധിക്കുന്നതായും, ഇതു സംബന്ധിച്ച നിയമ നടപടികൾ സ്വീകരിച്ചതായും വ്യക്തമാക്കി.
ഇത്തരം പ്രസിദ്ധീകരണങ്ങൾ ഹേറ്റ്സ്പീച്ച് (പകയുളവാക്കുന്ന പ്രചാരണം) വിഭാഗത്തിൽ വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
ദേശീയ ഐക്യത്തെയും സാമൂഹിക ശാന്തിയെയും വെല്ലുവിളിക്കുന്ന ഒരിടപാടിനെയും സഹിക്കാനാകില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമപരമായ കർശന നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.