New Update
/sathyam/media/media_files/2025/05/09/WWAVtgxgqumQZCMtmw5S.jpg)
കുവൈത്ത്: പള്ളിയിൽ വെച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ച ഒരാൾക്ക് ക്രിമിനൽ കോടതി തടവും പിഴയും ശിക്ഷയായി വിധിച്ചു. ഇയാൾക്ക് രണ്ട് വർഷം തടവും 500 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്.
Advertisment
ലഹരി ഉപയോഗിച്ചതിനെക്കുറിച്ച് ഓപ്പറേഷൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നതിനെ തുടർന്ന് പോലിസ് സംഭവം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ പള്ളിയിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തുകയും, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടുകയും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പ്രതിയുടെ റിപ്പോർട്ടുകളും പിടിച്ചെടുത്ത ലഹരി വസ്തുക്കളും കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്നു തുടർന്ന് നടന്ന വിചാരക്കോടുവിൽ ശിക്ഷ വിധിക്കുകയായിരുന്നു.