New Update
/sathyam/media/media_files/s8Jz2rOPWiVGxvQH73Ux.jpg)
മനാമ: ബഹറിനില്‍ ആലപ്പുഴ സ്വദേശി സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു. നവോദയ കോബാര്‍ ഏരിയ അക്രബിയ യൂണിറ്റ് അംഗം അരുണ്‍ രവീന്ദ്രനാണ് മരിച്ചത്. ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ഇന്നലെ ബഹ്‌റൈനിലെ റാമി ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിലാണ് അപകടം നടന്നത്.
Advertisment
റിസായത് ഗ്രൂപ്പിലെ നാഷണല്‍ കോണ്‍ട്രാക്റ്റിഗ് കമ്പനിയിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍ രവീന്ദ്രന്‍, അമ്മ റിട്ട. തഹസില്‍ദാര്‍ പരിമള.
ഐശ്വര്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.