ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

New Update
asaUntitled

മനാമ: ബഹ്‌റൈനിൽ ജോലിക്കായി എത്തിയ കോഴിക്കോട് ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പിൽ അസനാസ് വെള്ളമണ്ണിൽ( 37) എന്ന യുവതിയെ ഗുദൈബിയയിലെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോൺ വിളിയോ അവരെപ്പറ്റി യാതൊരു വിവരമോ  ലഭിക്കാതായതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കളാണ് സൗദിയിലെ സുഹൃത്തുക്കൾ മുഖേന ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടത്.

അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിന് ഒടുവിലാണ് യുവതിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സന്ദർശക വിസയിലാണ് ഇവിടെ എത്തിയത്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment