/sathyam/media/media_files/0K5MYADT7t5Xn5yw0TR9.jpg)
സൗദി അറേബ്യ: ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുന്നു.
എണ്ണയുടെ വില കുറച്ചു
ഏഷ്യന്‍ രാജ്യങ്ങളിലെ എണ്ണ ഉപഭോഗം കുറഞ്ഞത് കൊണ്ടാണ് വില കുറയ്ക്കാന്‍ കാരണമായത്. ജനുവരി മുതല്‍ മുതല്‍ വിതരണം ചെയ്യുന്ന ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൗദി ഗവണ്‍മെന്റിന്റെ കീഴിലുള്ള എണ്ണ ഉല്‍പ്പാദകരായ സൗദി അരാംകോ വടക്ക്-പടിഞ്ഞാറന്‍ യൂറോപ്പിലും മെഡിറ്ററേനിയനിലും എണ്ണയുടെ വില കുറച്ചു. പക്ഷേ വടക്കേ അമേരിക്കയിലേക്കുള്ള എണ്ണ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ബാരലിന് 71.93 ഡോളറാണ് നിലവില്‍ ബ്രെന്റ് ക്രൂഡിന്റെ വിലയുള്ളത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വില കുറയ്ക്കാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയടക്കം സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട് നിലവില്‍.
എണ്ണ കയറ്റി അയയ്ക്കുന്നത് സൗദി
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയയ്ക്കുന്നതും സൗദിയാണ്. അസംസ്‌കൃത എണ്ണയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്റ് രേഖപ്പെടുത്തുന്നത് കണക്കിലെടുത്താണ് വില കുറയ്ക്കാന്‍ കാരണമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us