/sathyam/media/media_files/LGNpyNwdphtIhcF0DKer.jpg)
കുവൈത്ത് സിറ്റി: കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തില്‍ കള്ളനോട്ട് അടിച്ച കേസില്‍ ഒരു ഏഷ്യന്‍ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മേജര്‍ ജനറല്‍ ഹമീദ് അല്‍ ദവാസിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ബന്ധപ്പെട്ട വകുപ്പാണ് പ്രതിയെ പിടികൂടിയത്. കറന്‍സിയുടെ അഞ്ചാം പതിപ്പില്‍ നിന്നുള്ള 20, 10 ദിനാര്‍ മൂല്യമുള്ള 19,000 കുവൈത്തി ദിനാറിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്.
കുവൈത്ത് സെന്‍ട്രല്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന പ്രതി, തന്റെ സ്ഥാനം ഉപയോഗിച്ച് അഞ്ചാം പതിപ്പിലെ കള്ളനോട്ടുകള്‍ ആറാം പതിപ്പിലെ യഥാര്‍ത്ഥ കറന്‍സിയുമായി തട്ടിപ്പ് നടത്തി മാറ്റാന്‍ നോക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ പണം കൈവശം വെച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ആദ്യം പ്രതിയെ തടഞ്ഞുവച്ചു.
റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കള്ളനോട്ട്, വ്യാജരേഖാ ഡിറ്റക്ടീവുകള്‍ പ്രവാസിയെയും പിടിച്ചെടുത്ത കള്ളനോട്ടുകളും ചോദ്യം ചെയ്യാനായി ക്രിമിനല്‍ സെക്യൂരിറ്റി ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.