ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്

ബഹ്റൈനില്‍ വിവിധ രാജ്യക്കാര്‍ കലകള്‍ അഭ്യസിക്കുന്നത് ഓറ അര്‍ട്‌സ് ഇത്തരം ക്ലാസുകള്‍ നല്‍കാനായി ബഹ്റൈന്‍ ഗവണ്മെന്റ് അധികൃതര്‍ ഓറയില്‍ നേരിട്ടത്തിയത്.

New Update
aura Untitledkol

മനാമ: ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ വിവിധ രാജ്യക്കാരായ കുട്ടികള്‍ വിവിധ കലകള്‍ അഭ്യസിക്കുന്ന കേന്ദ്രം എന്ന നിലയില്‍ ഓറ അര്‍ട്‌സ് സെന്ററിന് മനാമ ക്യാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിന്റെ ആദരവ്.

Advertisment

ക്യാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഫോളോപ്പ് ഡയറക്ടര്‍ യുസഫ് ലോറി, മറ്റ് വിവിധ രാജ്യങ്ങളുടെ എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍  ഓറ ആര്‍ട്ട് ആസ്ഥാനത്ത് ആശംസകള്‍ നേര്‍ന്നു. 

aaUntitledkol

ക്യാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ബഹ്റൈന്‍ പോലീസ് വിഭാഗത്തിന്റെ വിവിധ മേഖലകളിലെ ഓഫിസര്‍മാര്‍ ഓറ അര്‍ട്‌സ് സെന്ററിലെത്തി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളെ കുറിച്ച് സെമിനാര്‍ നടത്തിയിരുന്നു.

ബഹ്റൈനില്‍ വിവിധ രാജ്യക്കാര്‍ കലകള്‍ അഭ്യസിക്കുന്നത് ഓറ അര്‍ട്‌സ് ഇത്തരം ക്ലാസുകള്‍ നല്‍കാനായി ബഹ്റൈന്‍ ഗവണ്മെന്റ് അധികൃതര്‍ ഓറയില്‍ നേരിട്ടത്തിയത്.

aauUntitledkol

ക്യാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ യൂസഫ് ലോറിക്കൊപ്പം വിവിധ എംബസി അധികൃതര്‍ മറ്റു പ്രമുഖര്‍ ഓറ അര്‍ട്‌സ് ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍,ഡയറക്ടര്‍മാരായ വൈഷ്ണവ് ദത്ത്, വൈഭവ് ദത്ത്, സ്മിത മയ്യന്നൂര്‍ തുടങ്ങിയവരുടെ നീതൃത്വത്തില്‍ അര്‍ജുന്‍ കെ ടി കെ,സുന്ദര്‍ ബിസ്വ കര്‍മ്മ,ശ്രീവിബ ഹെഗ്ഡെ, ഇര്‍ഫാന്‍ ഓറസ്റ്റുഡിയോ, ബിസ്വജിത്, ഇര്‍ഫാനകെഐ, സ്റ്റെനിന്‍, വിഷ്ണു അബി, മുഹമ്മദ്സെയ്ദ്, ക്രിസ്, ആന്‍സി ഡാനിയല്‍, പ്രകാശ് യോഗ, സണ്ണി അസര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Advertisment