/sathyam/media/media_files/2024/12/01/wBnt66JnUnRllhoLOBFh.jpg)
അബഹ: 2024 നവംബർ 28 മുതൽ 30 വരെ നടന്ന ദേശീയ സ്‌കൗട്ട് ക്യാമ്പിൽ ലാന അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്കൂളിന്റെ വിദ്യാർത്ഥികൾ അദ്ഭുത നേട്ടങ്ങളുമായി ശ്രദ്ധ നേടി.
സൗദിയിൽ നിന്നുള്ള സ്‌കൗട്ടിംഗ് പ്രതിഭകളുടെ പ്രതിസന്ധി കൈമാറൽ കഴിവുകളും ടീം വർക്ക് മികവുകളും വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 8 വിദ്യാർത്ഥികൾ പങ്കെടുത്തു.
വിവിധ മത്സരങ്ങളിലൂടെയും സേവന പ്രവർത്തനങ്ങളിലൂടെയും അവരുടെ കഴിവുകൾ തെളിയിച്ച ഇവർ സ്വർണ്ണ മെഡലുകളും വെള്ളി മെഡലുകളും സ്വന്തമാക്കി.
പ്രധാന മത്സരങ്ങളിൽ നടന്ന അടിയന്തര രക്ഷാപ്രവർത്തന പരീക്ഷണം, സന്ദേശ വിനിമയം, കൂടാതെ പരിസ്ഥിതി സംരക്ഷണ ആവിഷ്കാരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൂൾ ടീം ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പിന്റെ അവസാന ദിവസത്തിൽ നടന്ന സമാപന ചടങ്ങിൽ സ്കൂളിന്റെ നന്മയും പങ്കാളിത്തവും ആദരിച്ചു.
അഷ്റഫ് കുറ്റിച്ചൽ, സ്കൂളിന്റെ പ്രിൻസിപ്പൽ ഡോ. സിജു എസ് ഭാസ്കർ, അദ്യാപകൻ ഷുഹൈബ് തുടങ്ങിയവർ വിദ്യാർത്ഥികളുടെ സമർപ്പണത്തിനും അവരുടെ നേട്ടങ്ങൾക്കും അഭിനന്ദനം അറിയിച്ചു.
“ഇത് സ്‌കൂളിന്റെ പാഠ്യപദ്ധതിയുടെ വൈവിധ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. നമ്മുടെ വിദ്യാർത്ഥികൾ ദേശീയ തലത്തിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചതിൽ “ഞങ്ങൾക്ക് സന്തോഷവും അവർ ഞങ്ങളുടെ അഭിമാനവുമാണ്,” എന്ന് അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു.
ലാന അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്കൂളിന്റെ ഈ നേട്ടം സ്കൗട്ടിംഗ് മേഖലയിലും മറ്റ് സ്കൂളുകൾക്കും മാതൃകയായിത്തീരുന്നതാണ്.