/sathyam/media/media_files/2025/01/01/nel2ppT4vAKCjVTvzWrM.jpeg)
മനാമ : മുന്‍ കേരള മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്‍, മുന്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗം പി ടി തോമസ് എന്നിവരുടെ ഓര്‍മ ദിന അനുസ്മരണം ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.
സെഗയ കെ സി എ ഹാളില്‍ നടന്ന പരിപാടി ഐ.വൈ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയില്‍, മുന്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോക്ടര്‍ പി വി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/01/01/lopsqAckYWvbuFeKSA9g.jpeg)
പരിപാടിയില്‍ ലീഡര്‍ കെ കരുണാകരനെ അനുസ്മരിച്ചു കൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം പ്രഭാഷണം നടത്തി.
മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി പി ടി തോമസിനെ അനുസ്മരിച്ചു സംസാരിച്ചു.
കരുണാകരന്‍, പി ടി തോമസ് എന്നിവരുടെ പൊതു ജീവിത മാത്രകകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവാനും, അവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ചു തന്ന നല്ല മാത്രകകള്‍ പിന്‍പറ്റി പൊതുപ്രവര്‍ത്തനങ്ങള്‍ നടത്താനും ഓരോ ഐ.വൈ.സി.സി പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്ന് ചടങ്ങില്‍ സദസ്സുമായി സംവദിച്ചു കൊണ്ട് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ആഹ്വാനം ചെയ്തു.
ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും, ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us