റാപ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

അഡ്വാന്‍സ് വിഭാഗത്തില്‍ ബദര്‍ - ബാസിത് ടീമും ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ജി. എം ഖാന്‍- ശിവകുമാര്‍  ടീമും ബിഗിനര്‍ വിഭാഗത്തില്‍ സുരേഷ് - സേഷു  ടീമും കിരീടം നേടി. 

New Update
badminton Untitledsa

കുവൈറ്റ്: റാപ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. 50 ലേറെ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബിഗിനര്‍, ഇന്റര്‍മീഡിയറ്റ്, അഡ്വാന്‍സ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

Advertisment

അഡ്വാന്‍സ് വിഭാഗത്തില്‍ ബദര്‍ - ബാസിത് ടീമും ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ജി. എം ഖാന്‍- ശിവകുമാര്‍  ടീമും ബിഗിനര്‍ വിഭാഗത്തില്‍ സുരേഷ് - സേഷു  ടീമും കിരീടം നേടി. 

വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും റാപ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബ് ഭാരവാഹികളായ പ്രകാശ് മുട്ടേല്‍,വില്‍സണ്‍ ജോര്‍ജ്,ബിനോയ് തോമസ്, പ്രശാന്ത് മനുവല്‍,  രാജു ഇട്ടന്‍, ഷാജി വര്‍ഗീസ് എന്നീവര്‍ ചേര്‍ന്ന്  കൈമാറി.

ഫ്രാന്‍സിസ് പുതുശ്ശേരി, അജോ, ഡോണ്‍,  ജൂവന്ന, ഫിലിപ്പ്, സനൂജ്, സജീവ്,  ജോളി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Advertisment