/sathyam/media/media_files/2026/03/04/x-2026-03-04-06-00-25.jpg)
രണ്ടു തവണ ഒളിപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ബാഡ്‌മിന്റൺ തരാം പി വി സിന്ധു ദുബായിൽ വിമാനം കിട്ടാതെ കുടുങ്ങി. ഇറാൻ യുദ്ധത്തെ തുടർന്നു വിമാനത്താവളങ്ങൾ അടച്ചതിനാൽ ഫെബ്രുവരി 28 മുതൽ സിന്ധു ദുബായിൽ കഴിയുകയാണ്.
ചൊവാഴ്ച്ച ആരംഭിക്കുന്ന ഓൾ-ഇംഗ്ലണ്ട് ഓപ്പൺ സൂപ്പർ 1000 ടൂർണമെൻറിൽ പങ്കെടുക്കാൻ സിന്ധുവിനു കഴിയാതെ വരും.
ദുബായിയിൽ സിന്ധുവും ഇന്തോനേഷ്യക്കാരനായ കോച്ച് ഇർവാൻസ്യ ആദി പ്രതമായും താമസിച്ചു വന്ന ഹോട്ടലിനു സമീപം സ്ഫോടനം ഉണ്ടായതിനെ തുടർന്ന് അവരെ കൂടുതൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നു മാറ്റിയിരുന്നു.
ബിർമിംഗാമിൽ ചൊവാഴ്ച്ച ആദ്യ മത്സരത്തിൽ സിന്ധു നേരിടേണ്ടത് തായ് താരം സുപാനിദ കാറ്റെതൊങ്ങിനെ ആയിരുന്നു. മറ്റു ചില ഇന്ത്യൻ കളിക്കാർ സിംഗപ്പൂർ വഴിയും ആഫ്രിക്ക ചുറ്റിയുമൊക്കെ ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി എന്നിവർ ഇന്ത്യയിൽ നിന്നു നേരിട്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us