/sathyam/media/media_files/2024/12/05/OlmHJKHEvgrStqESpfFt.jpg)
കുവൈറ്റ്: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസര്‍മാരായ ബദര്‍ അല്‍-അസ്മി, തലാല്‍ അല്‍-ദോസരി എന്നിവര്‍ക്ക് സബഹാന്‍ സെമിത്തേരിയില്‍ പൂര്‍ണ സൈനിക ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
ഫഹാഹീല്‍ എക്സ്പ്രസ്വേയില്‍ സ്പോര്‍ട്സ് വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് വേണ്ടി ഹൃദയംഗമമായ അനുശോചനവും അറിയിച്ചു.
കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍-സബാഹ്, ഷെയ്ഖ് ഫഹദ് അല്‍-സബാഹ്, ലെഫ്റ്റനന്റ് ജനറല്‍ അല്‍-നവാഫ് എന്നിവരെ കൂടാതെ, കുവൈത്ത് ആര്‍മി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്, മേജര്‍ ജനറല്‍സബാഹ് ജാബര്‍ അല്‍-അഹമ്മദ് അല്‍-സബാഹ്, ഡയറക്ടര്‍ ജനറല്‍ എന്നിവരും സൈനിക ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
മേജര്‍ ജനറല്‍ തലാല്‍ അല്‍-റോമി, നിരവധി സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍, കൂടാതെ ധാരാളം പൗരന്മാരും താമസക്കാരും സംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us