ബഹ്റൈന്‍: ബഹ്റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയമായ ബഹ്റൈന്‍ മലയാളി കുടുംബം (ബിഎംകെ) യുടെ ആഭിമുഖ്യത്തില്‍, 'നിലാ-2025', പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
31 ന്,സെഗായയിലുള്ള, കെസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍, പ്രശസ്ത പിന്നണി ഗായിക, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് വീശിഷ്ട്ടാഥിതിയായി സംഗീത നിശ അവതരിപ്പിക്കും.
ചടങ്ങില്‍, ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്,'ബിഎംകെ പീസ് മെസഞ്ചര്‍ അവാര്‍ഡ്2025' അവാര്‍ഡ് നല്‍കി, സാമൂഹിക പ്രവര്‍ത്തകന്‍, ഡോ: സലാം മമ്പാട്ടുമൂലയെ ആദരിക്കും.
/sathyam/media/media_files/2025/01/26/DRFJaaKQKOa6uFW1Bmp9.jpeg)
തുടര്‍ന്ന് 'സഹൃദയ പയ്യന്നൂര്‍ നാടന്‍ പാട്ട് സംഘം' അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും നടത്തും
ചടങ്ങിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലും അല്‍ ഹസം,ബിഎംകെ യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, സൗജന്യ വൈദ്യ പരിശോധന ക്യാമ്പും ഉണ്ടാകും.
മുഹമ്മദ് മുനീര്‍, പ്രദീപ് പ്രതാപന്‍, രാജേഷ് രാജ്, ആനന്ദ് വേണുഗോപാല്‍ നായര്‍, നിഖില്‍, ഇക്ബാല്‍ കെ പരീത് എന്നിവരുടെ നേതൃത്വത്തില്‍, ബിഎംകെ എക്‌സിക്യൂട്ടീവ് കമ്മിറ്റി, പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന്, 'ബഹ്റൈന്‍ മലയാളി കുടുംബത്തിനായി പ്രസിഡന്റ് ധന്യ സുരേഷ്, വൈസ് പ്രസിഡന്റ് ബാബു എംകെ, സെക്രട്ടറി പ്രജിത് പീതാമ്പരന്‍, ട്രഷര്‍ ലിതുന്‍ കുമാര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി : എംഎസ് പി നായര്‍ എന്നിവര്‍ അറിയിച്ചു.